Thursday, 26 January 2012

keralapsc tutor

1 . B C G  എന്തിനെതിരെയുള്ള കുത്തിവെപ്പ് ആണ് ?
   എ)വില്ലന്‍ ചുമ         ബി)എയിഡ്സ്             സി)ക്ഷയം                   ഡി)മലമ്പനി

ans :സി)ക്ഷയം



  • B C G -Bacillus Calmette Guerin 
  • തൊലിക്കടിയിലാണ് നല്‍കുന്നത്.
2.ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പ്രതിനിതി ഇന്ത്യ സന്ദര്‍ശിച്ചത് ആരുടെ കാലത്ത് ?
 എ)അക്ബര്‍        ബി)ഔറഗസേബ്           സി )ഷാജഹാന്‍     ഡി)ജഹാംഗീര്‍ 


ans : ഡി) ജഹാംഗീര്‍ 
  • ഈസ്റ്റ്‌ ഇന്ത്യ കമാപ്നി രൂപം കൊണ്ടത് -1600 ,പ്രധാന ഭരണ അധികാരി--അക്ബര്‍ 
  • ഇന്ത്യയില്‍ ആദ്യം എത്തിയഇംഗ്ലീഷ് സഞ്ചാരി ---റാല്‍ഫ് ഫിച്ച (1591 അക്ബറുടെ സദസ്സില്‍ 
  •  മാര്‍ഗദര്‍ശിയായ ഇംഗ്ലീഷ് കാരന്‍  എന്നദ്ദേഹം അറിയപെട്ടു
3 . കാര്‍ഗില്‍ എതു നദികരയിലാണ് ?
  എ)സുരു             ബി)ത്ധലം           സി) ചിനാബ്       ഡി)രവി 


ans : എസുരു 

  • ലഡാക്ക് ജില്ലയിലാണ് കാര്‍ഗില്‍ .
  • ജമ്മു കാശ്മീര്‍ സംസ്ഥാനത്തിലൂടെ ഒഴുകുന്ന  നദിയാണ് സുരു 
  • സിന്ധു നദിയുടെ പോഷക നദിയാണ് .
  • കാര്‍ഗിലില്‍ പാക്‌ നുഴഞ്ഞു കയറ്റക്കാരെ പുറത്താക്കാന്‍ ഇന്ത്യ നടത്തിയ സൈനിക നീക്കമാണ് "operation  vijay 
4 . ഇന്ദിരാഗാന്ധി ജനിച്ച വര്‍ഷം
  എ)1927              ബി)1917             സി)1907         ഡി)1937 


ans  :ബി) 1917 
  • 1917 നവംബര്‍ 19 നാണ് ഇന്ദിരാഗാന്ധി ജനിച്ചത്‌ .
  • ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി .
  • ഇന്ത്യയുടെ മൂന്നാമത്തെ   പ്രധാനമന്ത്രി.
  • മഹാകവി രവിന്ദ്രനാഥ  ടഗോര്‍  അവര്‍ക്ക് നല്‍കിയ പേരാണ് "പ്രിയദര്‍ശിനി" .
  • ഇന്ത്യയുടെ ആദ്യത്തെ ആണവപരീക്ഷണം , രണ്ടു ഘട്ടങ്ങളിലയുള്ള ബാങ്ക് ദേശസാല്‍ക്കരണങള്‍,ഹരിതവിപ്ലവം,ആദ്യത്തെ കൃത്രിമ ഉപഗ്രഹ വീക്ഷണം  എന്നിവയൊക്കെ നടക്കുമ്പോള്‍ ഇന്ദിരാഗാന്ധി ആയിരുന്നു പ്രധാനമന്ത്രി.
5 . 'ഉറുബംബ' എന്ന പേര് എതുമായി ബന്ധപെട്ടിരിക്ക്ന്നു ?
   എ)കാലാവസ്ഥ      ബി)മഴ          സി )കാറ്റ്                        ഡി)നദി 

ans : ഡി)നദി 



  • തെക്കേ അമേരിക്കന്‍  രാജ്യമായ പെറുവിലെ ചെറിയൊരു നദി ആണ് ഉറുബംബ.
  • മാച്ചുപിച്ചുവിന്റെ താഴ്വരയിലൂടെ ഒഴുകുന്ന നദിയാണ്.
  • ആമസോണിന്റെ പോഷക നദിയില്‍ ഒന്നാണ് .
  • ആന്‍ഡീസ് മലനിരകളിലാണ് ഉദ്ഭവിക്കുന്നത്.
6 .ഓറല്‍ പോളിയോ വാക്സിന്‍ ആദ്യമായി കണ്ടെത്തിയത്
    എ) ജോനാസ് സാക്ക്     ബി)ഫ്ലെമിഗ്       സി)ആല്‍ബര്‍ട്ട് സാബിന്‍        ഡി)ലൂയി പാസ്ചര്‍ 

  ans  :   സി)ആല്‍ബര്‍ട്ട് സാബിന്‍ 

  • അമേരിക്കന്‍ വൈദ്യ ശാസ്ത്ര ഗവേഷകനായിരുന്ന സാബിന്‍ 1957 ലാണ് വായിലൂടെ കഴിക്കാവുന്ന പോളിയോ വാക്സിന്‍ കണ്ടെത്തിയത്.
  • പോളിയോയ്ക്ക് അതിരെയുള്ള വാക്സിന്‍ കണ്ടെത്തിയത് ജോനാസ് സാക്ക് ആണ്.
  • വൈറസ്‌ മൂലമുള്ള രോഗമാണ് പോളിയോ .
7 . തെക്കെയിന്ത്യയിലെ എറ്റവും നീളം കൂടിയ നദി 
  എ)കാവേരി           ബി) കൃഷ്ണ      സി) ഗോദാവരി          ഡി)പെരിയാര്‍ 
   
 ans : സി)ഗോദാവരി 

  • 'വൃദ്ധഗംഗ ' എന്നും ഗോദാവരി അറിയപെടുന്നു.
  • ഗംഗ കഴിഞ്ഞാല്‍ ഇന്ത്യയിലെ എറ്റവും നീളം കൂടിയ നദിയാണ് ഗോദാവരി.
  • മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ പശ്ചിമഘട്ട മലനിരകളിയാണ് ഗോദാവരിയുടെ ഉദ്ഭവം.
  • മഹാര്ഷ്ട്ര, ആന്ധ്രപ്രദേശ്‌ സംസ്ഥാനങ്ങളിലൂടെയാണ് ഗോദാവരി ഒഴുകുന്നത്‌.
  • മഞ്ജീര,ഇന്ദ്രാവതി,ശബരി,വെയിന്‍ ഗംഗ,പൂര്‍ണ എന്നിവ പ്രധാന പോഷക നദികള്‍..
  • .ഡെക്കാന്‍ പീടഭൂമിയെ മുറിച്ചു കൊണ്ടൊഴുകുന്ന നദിയാണിത്‌.
  • നാസിക് ,രാജമുന്ദ്രി,നരസ്സപ്പൂര്‍ എന്നിവ ഗോദാവരിയുടെ തീരത്തുള്ള പട്ടണങ്ങളാണ്.
8 . 'my country my life 'എന്ന കൃതി രചിച്ചതാര് 
 എ)കുല്‍ദീപ് നായര്‍          ബി)കെ ആര്‍ നാരായണന്‍     സി)എല്‍ കെ അദ്വാനി    ഡി)ഇവരാരുമല്ല 

ans : സി)എല്‍ കെ അദ്വാനി 

  • മറ്റൊരു കൃതിയാണ് 'a prisoner's scrap book '
9 .സൈലെന്റ് വാലിയെ ദേശിയ ഉദ്യനമായി പ്രക്യാപിച്ച പ്രധാനമന്ത്രി.
       എ)രാജീവ് ഗാന്ധി         ബി)നരസിംഹ റാവു        സി)ഇന്ദിര ഗാന്ധി        ഡി)മൊറാര്‍ജി ദേശായി 

ans  : എ)രാജീവ് ഗാന്ധി 


  • 1985 സെപ്റ്റംബര്‍ 7 നു ആണ് ഉദ്ഗാടനം ചെയ്തത്.
  • പാലക്കാട്‌ ജില്ലയിലാണ് സൈലെന്റ് വാലി .
  • പ്രാദേശികമായി സൈരന്ധ്രി വനം എന്നും അറിയപെടുന്നു.
  • ഇതുവഴി ഒഴുകുന്ന പുഴയാണ് കുന്തിപുഴ.
10 . റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ വന്നത് 
   എ)1935 ഏപ്രില്‍ 1              ബി)1945 ജൂണ്‍ 1               സി)1935 ജൂണ്‍ 1           ഡി)1945 ഏപ്രില്‍ 1 
  
  ans : എ)1935 ഏപ്രില്‍ 1
  • മുംബയിലാണ് ആസ്ഥാനം .
  • ഹില്‍ട്ടന്‍-യങ്ങ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ആണ് ഇതു നിലവില്‍ വന്നത്.


.



 


No comments:

Post a Comment