Sunday, 20 January 2013

  (KERALA PSC QUESTIONS)

ഇമ്മിണി ബല്ല്യ എഴുത്ത്

ജൂലൈ 5 - ബഷീറിന്റെ പതിനേഴാം ചരമവാര്‍ഷികം. എം.എന്‍.വിജയന്‍ പറഞ്ഞത് പോലെഅനുഭവങ്ങളുടെ വന്‍കരകള്‍ കടന്നുവന്ന് വൈലാലിലെ വീട്ടില്‍ മാങ്കോസ്റ്റിന്‍ മരച്ചുവട്ടിലിരുന്ന് ലോകത്തെ എഴുതിയ ബഷീര്‍ . ഒന്നും ഒന്നും ഇമ്മിണിബല്യ ഒന്നാണ് എന്ന് ജീവിതത്തെ തിരുത്തിയ ബഷീര്‍ . അനന്തമായ പ്രാര്‍ത്ഥനയായി ജീവിതത്തെ കണ്ട ബഷീര്‍ . വെളിച്ചത്തിന് എന്തൊരു വെളിച്ചം എന്ന് അല്‍ഭുതപ്പെടുത്തിയ ബഷീര്‍ . ഭൂമിയിലെ എല്ലാ ജീവജാലങ്ങളേയും മനുഷ്യരോളം തന്നെ പ്രധാനമായ കണ്ട് നടന്ന ബഷീര്‍ . പ്രതിഭയുടെ മാസ്മരികസ്പര്‍ശമുള്ള എഴുത്തായിരുന്നൂ ബഷീറിന്റേത്. മണ്ണിലേക്ക് ആഴത്തില്‍ വേരുകളുള്ള ആകാശത്തോളം ശാഖികളുള്ള ഒരു വൃക്ഷത്തെപ്പോലെയായിരുന്നൂ ബഷീറിന്റെ രചനകള്‍ . ജീവിതത്തിന്റെ മുക്കുംമൂലയും അരിച്ചുപെറുക്കിയെടുത്ത് ബഷീര്‍ എഴുതി. 'മലയാളത്തിന് ബഷീര്‍ ഒന്നേയുള്ളൂ. അതുകൊണ്ട് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് പറയേണ്ടതില്ല.'എന്ന് വി.കെ.എന്‍ പറഞ്ഞത് അതുകൊണ്ടാണ്. മലയാളത്തിന് ബഷീര്‍ ഒന്നേയുള്ളൂ. മഹാനായ എഴുത്തുകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സ്‌നേഹപ്രണാമം.

ബഷീര്‍കൃതികള്‍

  • പ്രേമലേഖനം 1943
  • ബാല്യകാലസഖി 1944
  • കഥാബീജം 1945
  • ജന്മദിനം 1945
  • ഓര്‍മക്കുറിപ്പ് 1946
  • അനര്‍ഘനിമിഷം 1946
  • ശബ്ദങ്ങള്‍ 1947
  • വിഡ്ഢികളുടെ സ്വര്‍ഗം 1948
  • ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന് 1951
  • മരണത്തിന്റെ നിഴലില്‍ 1951
  • മുച്ചീട്ടുകളിക്കാരന്റെ മകള്‍ 1951
  • പാവപ്പെട്ടവരുടെ വേശ്യ 1952
  • സ്ഥലത്തെ പ്രധാന ദിവ്യന്‍ 1953
  • ആനവാരിയും പൊന്‍കുരിശും 1953
  • ജീവിത നിഴല്‍പ്പാടുകള്‍ 1954
  • വിശ്വവിഖ്യാതമായ മൂക്ക് 1954
  • വിശപ്പ് 1954
  • പാത്തുമ്മായുടെ ആട് 1959
  • മതിലുകള്‍ 1965
  • ഒരു ഭഗവദ്ഗീതയും കുറേ മുലകളും 1967
  • താരാസ്‌പെഷ്യല്‍സ് 1968
  • മാന്ത്രികപ്പൂച്ച 1968
  • നേരും നുണയും 1969
  • ഓര്‍മ്മയുടെ അറകള്‍ 1973
  • ആനപ്പൂട 1975
  • ചിരിക്കുന്ന മരപ്പാവ 1975
  • ഭൂമിയുടെ അവകാശികള്‍ 1977
  • അനുരാഗത്തിന്റെ ദിനങ്ങള്‍ 1983
  • ഭാര്‍ഗവീനിലയം 1985
  • എം.പി.പോള്‍ 1991
  • ശിങ്കിടിമുങ്കന്‍ 1991
  • ചെവിയോര്‍ക്കുക! അന്തിമകാഹളം 1992
  • ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ (രണ്ടു വാല്യങ്ങള്‍) 1992
അവാര്‍ഡുകള്‍, ബഹുമതികള്‍
  • കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് 1970
  • സ്വാതന്ത്ര്യസമരഭടന്‍ എന്ന നിലയില്‍ താമ്രപത്രം 1972
  • കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് 1981
  • പത്മശ്രീ 1982
  • അബൂദബി മലയാളസമാജം അവാര്‍ഡ് 1983
  • കോഴിക്കോട് സര്‍വകലാശാലയുടെ
  • ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം 1987
  • സംസ്‌കാരദീപം അവാര്‍ഡ് 1987
  • ലളിതാംബിക അന്തര്‍ജ്ജനം സാഹിത്യ അവാര്‍ഡ് 1992
  • പ്രേംനസീര്‍ അവാര്‍ഡ് 1992
  • മുട്ടത്തുവര്‍ക്കി അവാര്‍ഡ് 1993
  • വള്ളത്തോള്‍ പുരസ്‌കാരം 1993
  • ജിദ്ദ 'അരങ്ങ്' അവാര്‍ഡ് 1994

No comments:

Post a Comment