Wednesday, 3 July 2013

LD Clerk Exam 2013 postponed

Psc LD ക്ലാര്‍ക്ക് പരീക്ഷ [ LD Clerk Exam 2013 ]
  LD ക്ലാര്‍ക്ക് : വിജ്ഞാപനം നീട്ടി


വിവിധ വകുപ്പുകളില്‍ എല്‍ ഡി ക്ലര്‍ക്ക് തസ്തികയ്ക്ക് ജൂണ്‍ 29നു പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്ന വിജ്ഞാപനം തല്‍ക്കാലത്തേക്കില്ല എന്നു പിഎസ്‌സി. എല്‍ഡിസി യോഗ്യത സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിച്ച് സര്‍ക്കാര്‍ ക്യത്യത വരുത്തിയശേഷം മാത്രം വിജ്ഞാപനം പ്രസിദ്ധീകരിച്ചാല്‍ മതിയെന്നാണ് പിഎസ്സി തീരുമാനിച്ചത്.
ജൂണ്‍ 24 നു ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലാണ് തീരുമാനം. എല്‍ഡി ക്ലര്‍ക്കിന്റെ വിദ്യാഭ്യാസ യോഗ്യത 2011 ജൂലൈ ഒന്നു മുതല്‍ പ്ലസ് ടു ആക്കി നിശ്ചയിച്ചു നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അടുത്ത എല്‍ഡി ക്ലര്‍ക്ക് വിജ്ഞാപനം മുതല്‍ ഇതു നടപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി തുടര്‍ ഉത്തരവുമിറക്കി. എന്നാല്‍ അതനുസരിച്ചു സ്‌പെഷ്യല്‍ റൂള്‍സില്‍ ഭേദഗതി വരുത്തിയിരുന്നില്ല. ഇക്കാരണത്താലാണ് ഇത്തവണകൂടി എസ്എസ്എല്‍സി അടിസ്ഥാന യോഗ്യതയായി വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പിഎസ്‌സി തീരുമാനിച്ചത്.
വിവിധ വകുപ്പുകളിലേക്ക് ഒരുമിച്ചാണ് എല്‍ഡി ക്ലര്‍ക്ക് വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധികരിക്കുന്നത്. ചില വകുപ്പുകളില്‍ സ്‌പെഷ്യല്‍ റൂള്‍സ് ഇല്ലാതെ തന്നെയാണു വിജ്ഞാപനം പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പു നടത്തുക.
നാലു വര്‍ഷമായി മിനിസ്റ്റീരിയല്‍ സബോര്‍ഡിനേറ്റ് സര്‍വ്വീസിന് സ്‌പെഷ്യല്‍ റൂള്‍സ് ഇല്ല. 2011 ജൂലൈ ഒന്നിലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് എല്‍ഡിസിയുടെ യോഗ്യത പ്ലസ്ടു ആയെങ്കിലും റവന്യൂ,മുനിസിപ്പല്‍ കോമണ്‍ സര്‍വീസ് സാമൂഹിക ക്ഷേമം തുടങ്ങിയ വകുപ്പുകളിലെ സ്‌പെഷ്യല്‍ റൂള്‍ പ്രകാരം എല്‍ഡിസിയുടെ യോഗ്യത ഇപ്പോഴും എസ്എസ്എല്‍സി തന്നെയാണ്.അതിനാല്‍ ഈ വകുപ്പുകള്‍ പൊതുവിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്താനാവില്ല. ഈ സാഹചര്യത്തിലാണ് എല്ലാ വകുപ്പുകളിലേക്കും ഒന്നിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കത്തക്കവിധം ഏകീക്യത യോഗ്യത ഏര്‍പ്പെടുത്തി ഉത്തരവിറക്കാന്‍ സര്‍ക്കാരിനോടു പിഎസ് സി ആവശ്യപ്പെട്ടിരിക്കുന്നത്.
യോഗ്യത വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കാരിന്റെ മറുപടി ലഭിച്ചാലുടന്‍ പുതിയ എല്‍ഡി ക്ലര്‍ക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ എല്‍ഡിസി യോഗ്യതകളില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ ഒരു പ്രവശ്യം കൂടി എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അവസരമൊരുക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയേക്കും.

No comments:

Post a Comment