രഞ്ജിത്തിന് അര്‍ജുന, റോണ്‍ജനു ഖേല്‍രത്‌ന
രഞ്ജിത്ത് മഹേശ്വരി |
Ace shooter Sodhi picked for Khel Ratna |
- മലയാളി ട്രിപ്പിള്‍ ജംപ് താരം രഞ്ജിത്ത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡ്.
- കായികരംഗത്തെ പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിനു ഷൂട്ടിംഗ് ലോകചാമ്പ്യന്‍ റോണ്‍ജന്‍ സോധി അര്‍ഹനായി.
- ലോകഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടുതവണ ചാമ്പ്യനാണ് സോധി. 2009 ലെ അര്‍ജുന അവാര്‍ഡ് ജേതാവുകൂടിയായ സോധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹനാവുന്ന ഏഴാമത്തെ ഷൂട്ടിംഗ് താരമാണ്. കഴിഞ്ഞ മൂന്നു വര്‍ഷവും ഖേല്‍രത്‌ന പുരസ്‌കാരം ഷൂട്ടര്‍മാര്‍ക്കാണ്. 2011ല്‍ ഗഗന്‍ നരംഗിനും 2012ല്‍ വിജയകുമാറിനും ഖേല്‍രത്‌ന ലഭിച്ചു.
- രഞ്ജിത്ത് മഹേശ്വരിക്ക് പുറമെ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, ബാഡ്മിന്റന്‍ താരം പി വി സിന്ധു തുടങ്ങി 15 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചത്.
- 2007ല്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതോടെയാണ് രഞ്ജിത് മഹേശ്വരി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയനാവുന്നത്.
- ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗ്രാന്‍പ്രീയില്‍ സ്വര്‍ണവും ലഭിച്ചിട്ടുണ്ട്. നിലവില്‍ ട്രിപ്പിള്‍ജംപിലെ ദേശീയ റെക്കോഡിന്റെ ഉടമയാണ്. 17.07 മീറ്ററാണ് രഞ്ജിത്തിന്റെ പേരിലുള്ള റെക്കോഡ്.
- ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് രഞ്ജിത്ത് ദേശീയറിക്കാര്‍ഡ് പ്രകടനം നടത്തുന്നത്. 2008 ബെയ്ജിംഗ് ഒളിമ്പിക്‌സിലും 2012 ലണ്ടന്‍ ഒളിമ്പിക്‌സിലും അദ്ദേഹം പങ്കെടുത്തു.
No comments:
Post a Comment