Friday, 16 August 2013

GK Question

INDEPENDENCE related question

 ഇന്ത്യ ഇന്ത്യാക്കാര്‍ക്ക് എന്ന മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയത് സ്വാമി ദയാനന്ദസരസ്വതി.

 ഒന്നാം സ്വാതന്ത്ര്യ സമരം എന്നു വിശേഷിപ്പിക്കപ്പെടുന്നത് 1857-ലെ മഹത്തായ വിപ്ലവമാണ്

 1857 മെയ് 20ന് ഉത്തര്‍പ്രദേശിലെ മീററ്റിലാണ് വിപ്ലവം പൊട്ടിപിറപ്പെട്ടത്.

 മൃഗക്കൊഴുപ്പ് പുരട്ടിയ വെടിയുണ്ടകള്‍ ഇന്ത്യന്‍ ഭടന്മാര്‍ക്ക് നല്‍കിയതാണ് 1857-ലെ വിപ്ലവം പൊട്ടിപുറപ്പെടാന്‍ കാരണമാക്കിയത്. ശിപായിമാര്‍ എന്നറിയപ്പെട്ടിരുന്ന ഇന്ത്യന്‍ പട്ടാളക്കാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ തുടക്കമിട്ട പ്രക്ഷോഭമായതിനാല്‍ ഇതിനെ ശിപായി ലഹള എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചു

 വി.ഡി.സവര്‍ക്കര്‍ 1857-ലെവിപ്ലവത്തെ ഒന്നാം സ്വാതന്ത്ര്യസമരം എന്നു വിശേഷിപ്പിച്ചു.


1858 ജൂലൈ മാസത്തോടെ വിപ്ലവത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തി.

തുടര്‍ന്ന് ഇന്ത്യയില്‍ ഈസ്റ്റിന്ത്യാ കമ്പനി ഭരണം അവസാനിപ്പിക്കുകയും ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് ഗവണ്‍മെന്റ് ഏറ്റെടുക്കുകയും ചെയ്തു.

 മംഗള്‍പാണ്‌ഡെ ആണ് ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി.

  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 1885-ലാണ് രൂപം കൊണ്ടത്.

കോണ്‍ഗ്രസിന്റെ രൂപവത്കരണ സമ്മേളനം നടന്നത് 1885 ഡിസംബര്‍ 28മുതല്‍ 31 വരെ ബോംബെ യിലെ ഗോകുല്‍ദാസ് തേജ്പാല്‍ സംസ്‌കൃതകോളേജിലാണ്. 72 പ്രതിനിധികള്‍ പങ്കെടുത്തു.

 ബ്രിട്ടീഷുകാരനായ അലന്‍ ഒക്‌ടേവിയന്‍ ഹ്യൂം ആണ് കോണ്‍ഗ്രസ് സ്ഥാപകന്‍.

 കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നത് ഡബ്ലി.യു.സി.ബാനര്‍ജി കോണ്‍ഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റും ഇദ്ദേഹം തന്നെ.

 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന1885മുതല്‍ 1905 വരെയുള്ള ഒന്നാം ഘട്ടത്തെ മിതവാദി ഘട്ടം എന്നു പറയുന്നു

 1907-ല്‍ സൂററ്റില്‍ വച്ച് നടന്ന സമ്മേളനത്തില്‍ കോണ്‍ഗ്രസ് തീവ്രവാദികള്‍, മിതവാദികള്‍ എന്നിങ്ങനെ പിളര്‍ന്നു. 1916-ലെ ലക്‌നൗ സമ്മേളനത്തില്‍ ഇരുവിഭാഗവും ഒരുമിക്കുകയും ചെയ്തു

 1905 മുതല്‍ 1919 വരെയുള്ള കോണ്‍ഗ്രസിന്റെ രണ്ടാംഘട്ടം തീവ്രവാദ രാഷ്ട്രീയത്തിന്റെതായിരുന്നു.

 തുടര്‍ന്ന് 1919 മുതല്‍ 1947-ല്‍ സ്വാതന്ത്ര്യം നേടുന്നതുവരെയുള്ള മൂന്നാംഘട്ടത്തെ ഗാന്ധിയന്‍ യുഗമെന്ന് വിശേഷിക്കപ്പെടുന്നു.


 ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം 1917-ല്‍ ചമ്പാരനില്‍ നടന്നു. 1924-ല്‍ ബല്‍ഗാമില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ മാത്രമാണ് ഗാന്ധിജി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.

 1934-ല്‍ ബോംബെയില്‍ ഡോ.രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തിലാണ് ഗാന്ധിജി കോണ്‍ഗ്രസ് അംഗത്വം വേണ്ടെന്നു വച്ചത്.

 1920-ലെ നിസ്സഹകരണപ്രസ്ഥാനം, സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം(1929) ക്വിറ്റ് ഇന്ത്യാ സമരം(1942) എന്നിവ ഗാന്ധിജി കോണ്‍ഗ്രസിന് നല്‍കിയ സമരമുറകളാണ്.



No comments:

Post a Comment