Monday 31 March 2014

സച്ചിന്‍ ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍

സച്ചിന്‍ ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍ 
 

പ്രശസ്ത ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ഇന്‍ഫോയുടെ ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍ അവാര്‍ഡ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക്. 1993 മുതല്‍ 2013 വരെയുള്ള രണ്ടുപതിറ്റാണ്ടുകാലത്തെ ഏറ്റവും മികച്ച ക്രിക്കറ്ററായാണ് സച്ചിന്‍ തിരഞ്ഞെടുക്കപ്പെട്ടത്.   മുന്‍ ക്രിക്കറ്റര്‍മാരായ ജെഫ് ബോയ്‌കോട്ട്, മാര്‍ക്ക്ബുച്ചര്‍, ഇയാന്‍ ചാപ്പല്‍, വി.വി.എസ്. ലക്ഷ്മണ്‍, ഡാരിന്‍ കള്ളിനന്‍, ജഫ് ഡൂജോണ്‍, മഹേല ജയവര്‍ധനെ, തുടങ്ങിയ ക്രിക്കറ്റര്‍മാരും രാമചന്ദ്രഗുഹ, സംബിത്ത് ബാല്‍, മൈക്ക് കൊവാര്‍ഡ് തുടങ്ങിയ ക്രിക്കറ്റ് എഴുത്തുകാരും ഉള്‍പ്പെട്ട അമ്പതംഗ ജൂറിയാണ് ക്രിക്കറ്റര്‍ ഓഫ് ദ ജനറേഷന്‍ ആയി സച്ചിനെ തിരഞ്ഞെടുത്ത്.
മുത്തയ്യ മുരളീധരന്‍, ബ്രയാന്‍ ലാറ എന്നിവര്‍ക്കും ജൂറിയുടെ നോമിനേഷന്‍ ലഭിച്ചിരുന്നു. ക്രിക്് ഇന്‍ഫോയുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ചാണ്തിരഞ്ഞെടുപ്പ് നടന്നത്.  

No comments:

Post a Comment